കൊച്ചി: പകുതിവില തട്ടിപ്പുകേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ.ആനന്ദകുമാറിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ക്രൈംബ്രാഞ്ച് കേസിൽ ജാമ്യംതേടി നൽകിയ ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്. തട്ടിപ്പുമായി ബന്ധമില്ലെന്ന് ഹർജിയിൽ പറയുന്നു. അറസ്റ്റ് ട്രസ്റ്റിനു കീഴിലുള്ള അനാഥാലയമടക്കമുള്ളവയുടെ പ്രവർത്തനത്തെ ബാധിക്കും. ഹൃദ്രോഗമുള്ളയാളാണ് താനെന്നും ബോധിപ്പിച്ചു. ആനന്ദകുമാർ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |