കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് ചീഫ് സെക്രട്ടറി ഉടൻ ഉന്നതതല യോഗം വിളിക്കണമെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ, തദ്ദേശ, ആരോഗ്യ, വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ ശുപാർശകൾ നൽകണം. മാർഗരേഖയുടെ കരട് 28ന് വിഷയം പരിഗണിക്കുമ്പോൾ കോടതിയിൽ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്സിംഗ് ഫയൽ ചെയ്ത ഹർജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |