കോട്ടക്കൽ: ലഹരി വിരുദ്ധസംഗമം നടത്തി. വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ചെറുത്തു നിൽപ്പുമായാണ് മാറാക്കര എ.യു.പി. സ്‌കൂൾ വിദ്യാർത്ഥികൾ കൈകോർത്തത്. ജെ. ആർ.സി,ദേശീയ ഹരിത സേന ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രധാനാദ്ധ്യാപിക ടി.വൃന്ദ ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപിക കെ.ബേബി പത്മജ അദ്ധ്യക്ഷത വഹിച്ചു. പി.പി. മുജീബ് റഹ്മാൻ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് പ്രതിജ്ഞ, ലഹരിക്കെതിരെ കൈയൊപ്പ് എന്നിവ സംഘടിപ്പിച്ചു. ടി.പി.അബ്ദുല്ലത്തീഫ്,കെ.എസ്.സരസ്വതി,പി.എം.രാധ,കെ.പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |