പാലക്കാട്: ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി കണ്ണൂർ പയ്യന്നൂർ കോളേജിലെ എ.നിശാന്തിനെയും ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം എം.ജി കോളേജിലെ ഡോ.കെ.ബിജുകുമാറിനെയും തിരഞ്ഞെടുത്തു.പാലക്കാട് സമാപിച്ച 67ാം സംസ്ഥാന സമ്മേളനമാണ് കമ്മിറ്റിയംഗത്തെയും ഭാരവാഹികളെയും തിരഞ്ഞെടുത്തത്.ട്രഷറർ ആലപ്പുഴ ചേർത്തല എൻ.എസ്.എസ് കോളജിലെ ഡോ.എൻ.രേണുക. തിരുവനന്തപുരം എം.ജി കോളേജിലെ ആഷ പ്രഭാകരൻ,പാലക്കാട് എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജിലെ ജി.സഞ്ജീവ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.സംസ്ഥാന സെക്രട്ടറിമാരായി തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ കോളേജിലെ ഡോ.എസ്.സോജു,എറണാകുളം പിറവം ബി.പി.സി കോളേജിലെ ഡോ.ജേക്കബ് എബ്രഹാം, മലപ്പുറം പൊന്നാനി എം.ഇ.എസ് കോളേജിലെ ഡോ.വി.കെ.ബ്രിജേഷ്, കണ്ണൂർ എസ്.എൻ കോളേജിലെ ഡോ.എം.പി.ഷനോജ് എന്നിവരെയും 17 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |