കൊല്ലം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ചാപ്ടർ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങൾക്കൊപ്പം ബോധവത്കരണ യാത്രയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസൻ നയിക്കുന്ന യാത്ര കായംകുളം, കരുനാഗപ്പള്ളി, പാരിപ്പള്ളി, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു.
കൊല്ലം ഐ.എം.എ ഹാളിൽ നടന്ന സ്വീകരണം ഡോ. കെ.എ.ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി.ചന്ദ്രസേനൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ. കെ.ശശിധരൻ, സംസ്ഥാന ട്രഷറർ ഡോ. റോയ്.ആർ.ചന്ദ്രൻ, ഡോ. ജോസഫ് ബെനവൻ, ഡോ. പി.ഗോപികുമാർ, ജില്ലാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. സിനി പ്രിയദർശിനി, ജില്ലാ കമ്മിറ്റി കൺവീനർ ഡോ. അനുരൂപ് ശങ്കർ, സൗത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. ആ.മദന മോഹനൻ നായർ, സൗത്ത് സോൺ ജോ. സെക്രട്ടറി ഡോ. എ.പി.മുഹമ്മദ്, കൊല്ലം ബ്രാഞ്ച് സെക്രട്ടറി ഡോ. ആൽഫ്രഡ്.വി.സാമുവൽ, ഡോ. കെ.രവികുമാർ, ഡോ. ബിജു.ബി.നെൽസൺ, ഡോ. അനീഷ് കൃഷ്ണൻ, ഡോ. മിനി.എസ്.നായർ എന്നിവർ സംസാരിച്ചു. കാസർകോട് നിന്ന് 6നാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരം ഐ.എം.എ ഹെഡ്ക്വാർട്ടേഴ്സിൽ യാത്ര സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |