മലപ്പുറം: കോഴിക്കോട് നിന്ന് കണ്ണൂർ എംബാർക്കേഷൻ പോയിന്റിലേക്ക് മാറുന്നതിന് യോഗ്യരായ ഹജ്ജ് തീർത്ഥാടകരിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിക്കുന്നു. മാർച്ച് 17 മുതൽ മാർച്ച് 23 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിൽ നിലവിൽ 516 സീറ്റുകൾ ലഭ്യമാണ്. കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ് തിരഞ്ഞെടുത്തവർക്ക് ഇത് മാറ്റാനാഗ്രഹമുണ്ടെങ്കിൽ അപേക്ഷിക്കാം. നിലവിൽ ഹജ്ജ് അപേക്ഷയിൽ ഒന്നാമത്തെ ഒപ്ഷൻ കോഴിക്കോടും രണ്ടാമത്തെ ഒപ്ഷൻ കണ്ണൂരും നൽകിയവർക്കാണ് ഈ അവസരം. അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി ഉപയോഗിച്ച യൂസർ ഐ.ഡി.യും പാസ്‌വേർഡുമാണ് ഉപയോഗിക്കേണ്ടത്.
താൽപരമുള്ള അപേക്ഷകർ ഹജ്ജ് കമ്മിറ്റി ഒഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലെ https://www.hajcommittee.gov.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |