മുംബയ്: വനിതാ പ്രീമിയർ ലീഗിന്റെ ഇതുവരെ നടന്ന മൂന്ന്എഡിഷനുകളിൽ രണ്ടിലും മുംബയ് ഇന്ത്യൻസിനെ ചാമ്പ്യൻമാരാക്കിയിരിക്കുകയാണ് ഹർമ്മൻപ്രീത് കൗർ എന്ന ക്യാപ്ടൻ.ഇത്തവണ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബയ് പ്രതിസന്ധിയിൽ ആയിരിക്കെ ക്രീസിലെത്തി ക്യാപ്ടന്റെ ഇന്നിംഗ്സുമായി ടീമിനെ രക്ഷിക്കുകയായിരുന്നു ഹർമ്മൻ. 4.3 ഓവറിൽ മുംബയ് 14/2 എന്ന നിലയിലായിരിക്കുമ്പോൾ ക്രീസിലെത്തി 44 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 66 റൺസ് നേടിയ ഹർമ്മനാണ് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.ഫൈനലിലെ താരവും ഹർമ്മൻ തന്നെ. മുംബയ് ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയെ 20 ഓവറിൽ 141/9ൽ ഒതുക്കിയാണ് ഹർമ്മനും സംഘവും കിരീടം ഉയർത്തിയത്.
അവാർഡുകൾ
ചാമ്പ്യൻമാർ(6കോടി രൂപ) - മുംബയ്
റണ്ണറപ്പ് (3 കോടി രൂപ) -ഡൽഹി
എമേർജിംഗ് പ്ലെയർ (5 ലക്ഷം രൂപ)-അമൻജോത്ത് കൗർ (മുംബയ്)
ടൂർണമെന്റിലെ താരം(5 ലക്ഷം) - നാറ്റ് സ്കൈവർ (മുംബയ്)
ഓറഞ്ച് ക്യാപ്പ്(5 ലക്ഷം) - നാറ്റ് സ്കൈവർ (മുംബയ്)
പർപ്പിൾ ക്യാപ്പ് (5 ലക്ഷം)-അമേലിയ കെർ (മുംബയ്)
മോസ്റ്റ് സിക്സ് (5ലക്ഷം)- ആഷ് ഗാർഡ്നർ (ഗുജറാത്ത്)
ബെസ്റ്റ് സ്ട്രൈക്ക് റേറ്റ് ( 5ലക്ഷം)-ഷിനലെ ഹെന്റി (യു.പി)
ക്യാച്ച് ഓഫ് ദി സീസൺ ( 5ലക്ഷം) - അന്നബെൽ (ഡൽഹി)
ഡോട്ട് ബോൾസ് ( 5ലക്ഷം)- ഷബ്നം ഇസ്മയിൽ (മുംബയ്)
ഫെയർപ്ലേ ( 5ലക്ഷം)- ഗുജറാത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |