കൊച്ചി: അസംസ്കൃത സാധനങ്ങളുടെ ചെലവിലെ വർദ്ധന കണക്കിലെടുത്ത് പ്രമുഖ നിർമ്മാണ കമ്പനികളായ ടാറ്റ മോട്ടോഴ്‌സും മാരുതി സുസുക്കിയും വാഹന വില വീണ്ടും ഉയർത്തുന്നു. ഏപ്രിൽ മുതൽ കാറും ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ വിലയിൽ രണ്ട് ശതമാനം വർദ്ധനയുണ്ടാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ വിലയിൽ നാല് ശതമാനം വർദ്ധനയും അടുത്ത മാസം മുതൽ ഉണ്ടാകും. വിവിധ മോഡലുകൾക്കനുസരിച്ച് വില വർദ്ധനയിൽ വ്യത്യാസമുണ്ടാകും. ജനുവരിയിൽ ഇരു കമ്പനികളും വാഹന വില വർദ്ധിപ്പിച്ചിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നതാണ് വില വർദ്ധനയ്ക്ക് നിർബന്ധിതരാക്കുന്നതെന്ന് കമ്പനികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |