എല്ലാ കാലഘട്ടത്തിലും ആളുകൾ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് അകാലനര. കുട്ടികൾ മുതൽ യുവാക്കൾ വരെ ഇപ്പോൾ അകാലനര മൂലം കഷ്ടപ്പെടുന്നു. ഇതിന് പരിഹാരമായി പലരും കെമിക്കൽ ഡെെകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പരസ്യം കണ്ട് വാങ്ങുന്ന കെമിക്കൽ ഡെെകൾ നിങ്ങളുടെ മുടിക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ചിലർക്ക് അലർജി പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നു.
ഡെെ ചെയ്യുമ്പോൾ കുറച്ച് ദിവസത്തേയ്ക്ക് മുടി കറുക്കുമെങ്കിലും പിന്നെ അതിന്റെ ഇരട്ടിയായി നര ബാധിക്കുകയും ചെയ്യും. കൂടാതെ കെമിക്കൽ ഡെെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. എന്നാൽ, നരയ്ക്ക് പ്രകൃതിദത്തമായ പരിഹാരങ്ങൾ നിരവധിയാണ്. കൃത്യമായി ഉപയോഗിച്ച ചിലരിൽ നര പൂർണമായും മാറിയ ചരിത്രവുമുണ്ട്. അത്തരത്തിലൊരു ഡൈ പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
ചെമ്പരത്തി പൂവ് - 10 എണ്ണം
വെള്ളം - 1 ഗ്ലാസ്
പനിക്കൂർക്ക ഇല - 10 എണ്ണം
മൈലാഞ്ചിപ്പൊടി - 2 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ ചെമ്പരത്തിപ്പൂവിട്ട് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. തണുക്കുമ്പോൾ ഇതിനെ അരിച്ച് മാറ്റി വയ്‌ക്കണം. ശേഷം മിക്‌സിയുടെ ജാറിൽ പനിക്കൂർക്ക ഇലയും മൈലാഞ്ചിപ്പൊടിയും നേരത്തേ തയ്യാറാക്കി വച്ച ചെമ്പരത്തിവെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇതിനെ ഒരു ഇരുമ്പ് ചീനച്ചട്ടിയിലാക്കി 12 മണിക്കൂർ അടച്ച് വച്ചശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. അടുത്ത ദിവസം ഷാംപൂ ഉപയോഗിച്ച് മുടിയിലെ എണ്ണ കഴുകി കളയാം. സ്ഥിരമായി ഈ എണ്ണ ഡൈ കുളിക്കുന്നതിലൂടെ നര പൂർണമായും മാറും. ഒപ്പം പുതിയ മുടികൾ നരയ്‌ക്കാതിരിക്കാൻ ഇത് സഹായിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |