തിരുവനന്തപുരം: അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ്, അങ്കമാലി ബൈപ്പാസ് എന്നിവ യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് നിർമ്മാണത്തിന് ചരക്കു സേവന നികുതിയും റോയൽറ്റിയും ഒഴിവാക്കി 424 കോടി രൂപയുടെ അധിക ബാധ്യത സംസ്ഥാനം വഹിക്കും. ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. സർവേ പൂർത്തിയാക്കി നഷ്ടപരിഹാര വിതരണത്തിലേക്ക് കടക്കുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്. കിഫ്ബി പദ്ധതിയായി നിർമ്മിക്കുന്ന അങ്കമാലി ബൈപ്പാസും സ്ഥലമേറ്റെടുക്കൽ ഘട്ടത്തിലാണ്. 275.52 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |