തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ 88 സ്വാശ്രയ കോളേജുകളിൽ 25 ശതമാനം വിദ്യാർത്ഥികൾ പ്രവേശനം നേടാത്ത 336 ബാച്ചുകൾ അടച്ചുപൂട്ടിയേക്കും. ഇതിൽ 189 ബാച്ചുകൾ ബിടെക് കോഴ്സുകളിലാണ്. ശേഷിച്ചവ എം.ടെക്, ബി.ബി.എ, എം.ബി.എ, എം.സി.എ, ബി.സി.എ, ബി വോക് കോഴ്സുകളിലാണ്. മതിയായ വിദ്യാർത്ഥി പ്രവേശനമില്ലാത്ത ബാച്ചുകൾ നിറുത്തലാക്കാൻ സാങ്കേതിക സർവകലാശാല നിർദ്ദേശിച്ചിട്ടുണ്ട്. ഈ കോഴ്സുകളിലെ സീറ്റുകൾ കുറയ്ക്കാനും നിർദ്ദേശത്തിലുണ്ട്. പത്തുവർഷത്തിനിടെ 25 സ്വാശ്രയ കോളേജുകൾ വിദ്യാർത്ഥികളില്ലാതെ അടച്ചുപൂട്ടുകയോ പോളിടെക്നിക്കായി മാറുകയോ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |