കണ്ണൂർ: പഴശ്ശിരാജയുടെ കുലപരദേവതാ സ്ഥാനമായ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം ഇന്ന് ക്ഷേത്രം തന്ത്രിമാരായ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമ്മികത്വത്തിൽ രാവിലെ 9നും 11നും ഇടയിലുള്ള മുഹൂർത്ത രാശിയിൽ നടക്കും .മേൽശാന്തി കളത്തിൽ കൃഷ്ണദാസ് നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും.ചടങ്ങിന് മലബാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ എൻ.കെ.ബൈജു , ദേവസ്വം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.മധുസൂദനൻ നേതൃത്വം നൽകും. തിരുവനന്തപുരത്തെ ദേവീ ഭക്തനായ പടിഞ്ഞാറ്റയിൽ രാജേഷാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കൊടിമരം സമർപ്പിക്കുന്നത്. പ്രശസ്ത തച്ചു ശാസ്ത്രജ്ഞൻ ചെറുതാഴം ശങ്കരൻ ആചാരിയുടെ നേതൃത്വത്തിലാണ് പാരമ്പര്യ തച്ചുശാസ്ത്ര പ്രകാരം തേക്കു ഉപയോഗിച്ച് 17 കോൽ ഉയരമുള്ള
കൊടിമരം നിർമ്മിച്ചത്.അൻപത് ലക്ഷമാണ് നിർമ്മാണച്ചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |