കൊല്ലം: എം.എസ്. ബാബുരാജ് മ്യൂസിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇഫ്‌താർ സംഗമം കൊല്ലം ലയൺസ് ഹാളിൽ എം. നൗഷാദ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് എ.കെ. അസ്സീം അദ്ധ്യക്ഷത വഹിച്ചു. മേയർ ഹണി ബെഞ്ചമിൻ പെരുന്നാൾ സന്ദേശം നൽകി. മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ പെരുന്നാൾ സന്ദേശം നൽകി. ജനറൽ സെക്രട്ടറി എം.കെ. രാജഭദ്രൻ ആമുഖ പ്രഭാഷവും രക്ഷാധി കാരി പി.കെ. ബാലചന്ദ്രൻപിള്ള, അഡ്വൈസറി ബോർഡ് ചെയർമാൻ എസ്. സുവർണ കുമാർ, മറ്റ് ഭാരവാഹികളായ ബുള്ളറ്റ് മണി, ഡോ.എ.മുഹമ്മദ് സലിം, ചവറ ശ്രീകുമാർ, ജീന ഷാജഹാൻ, വൃന്ദ പ്രകാശ്, നസീമാബീഗം, എസ്.എം. ഷാഫി, ബൈജു, മഞ്ജു, നിസാർ, ഷാജഹാൻ, ഹരീഷ്, സുനിത, ഉബൈദ്, എ.സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 200ൽ പരം ഗായകരും ഗാനാസ്വാദകരും സംഗമത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |