തിരുവനന്തപുരം: സ്കൂൾ പാചക തൊഴിലാളികൾ ഏപ്രിൽ 22 മുതൽ 26 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. യോഗം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു.
എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ(ചെയർമാൻ),ടി.എം. ഉദയകുമാർ,സജിത ജയൻ, കെ.ജെ.കുഞ്ഞുമോൻ (വൈസ് ചെയർമാൻ),പി.എസ്.നായിഡു(ജനറൽ കൺവീനർ), സുനിൽ മതിലകം,മൈക്കിൾബാസ്റ്റിൻ,ബി.എസ്. റെജി(കൺവീനർമാർ)എന്നിവരെ തിരഞ്ഞെടുത്തു.
സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി.ജി.മോഹനൻ,പി.പ്രദീപ്,പട്ടം ശശിധരൻ എന്നിവർ സംസാരിച്ചു. 22ന് നടക്കുന്ന രാപകൽ സമരത്തിൽ 500 പാചകത്തൊഴിലാളി വനിതകൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |