കൊച്ചി: മരട് സ്വദേശിയായ അനിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നെട്ടൂർ സ്വദേശി ജോൺസൺ സേവ്യറിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതി. 2019 ഫെബ്രുവരി മൂന്നിന് മരടിലെ അനിലിന്റെ വാടക വീട്ടിൽ വച്ച് പ്രതി കൊലപാതകം നടത്തിയെന്നായിരുന്നു കേസ്. എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജ് ടി. മധുസൂദനനാണ് ശിക്ഷ വിധിച്ചത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. അനിലിന്റെ ദേഹത്ത് 26 വെട്ടുകളുണ്ടായിരുന്നു. മരട് എസ്. ഐ ബൈജു.പി.ബാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടമാരായ സി.ശ്രീകല, എം.സി. നന്ദഗോപൻ, ജി.വി. ശ്രീപാർവ്വതി എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |