അങ്കമാലി: ആശാവർക്കർമാരുടെ അതീജീവനസമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ആശുപത്രി ജംഗ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബെന്നി ഇക്കാൻ അദ്ധ്യക്ഷനായി. റീജിണൽ കമ്മിറ്റി പ്രസിഡന്റ് ബാബു സാനി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ജോസ് മാടശേരി, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബീബിഷ്, വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ, മെമ്പർമാരായ ബിജു പാലാട്ടി, എൻ.ഒ. കുരിയച്ചൻ, ജസ്റ്റി ദേവസിക്കുട്ടി, സിനി മാത്തച്ചൻ, ലൈജോ ആന്റു, ആർട്ടിസ്റ്റ് യൂണിയൻ ജില്ലാപ്രസിഡന്റ് എം.പി. ദേവസി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |