ലിജോ മോളും പ്രിയംവദകൃഷ്ണനും നായികമാർ
വിനയ് ഫോർട്ട്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംശയം എന്ന ചിത്രം നവാഗതനായ രാജേഷ് രവിസംവിധാനം ചെയ്യുന്നു. ലിജോ മോൾ ജോസും തൊട്ടപ്പനിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയംവദ കൃഷ്ണനുമാണ് നായികമാർ.ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം എന്ന ടാഗ് ലൈനിൽ മുഴുനീള ഫാമിലി എന്റർടെയ്നറായി എത്തുന്ന ചിത്രത്തിന്റെ രചനയും രാജേഷ് രവി നിർവഹിക്കുന്നു.ബിജു മേനോൻ, ഷറഫുദ്ദീൻ,പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ആർക്കറിയാം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് രാജേഷ് രവി.
1985 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ്.പി.എസ്, ഡിക്സൻ പൊടുത്താസ് ,ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം ഹിഷാം അബ്ദുൾ വഹാബ്. ചിത്രത്തിന്റെ അനൗൺസ് െമന്റിന് മുന്നോടിയായി
വിനയ് ഫോർട്ടും ഫഹദ് ഫാസിലും ഒരുമിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വിനയ് ഫോർട്ടും ഫഹദ് ഫാസിലും ഒരുമിച്ചിരുന്ന് ഒരു സിനിമ കാണുന്നതാണ് വീഡിയോ . സിനിമ ഏതാണെന്ന് കാണിക്കുന്നില്ലെങ്കിലും എന്നും നന്മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ ഡയലോഗ് വീഡിയോയിൽ കേൾക്കാം. ചതിക്കുന്നവരോട് എങ്ങനെ പ്രതികാരം വീട്ടണമെന്ന് ഇന്നസെന്റ് കഥാപാത്രം പറയുന്ന ഡയലോഗാണിത്. ഇൗ ഡയലോഗ് കേട്ട് പരസ്പരം സംശയത്തോടെ നോക്കുന്ന വിനയ് ഫോർട്ടിനെയും ഫഹദ് ഫാസിലിനെയും വീഡിയോയിൽ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |