തിരുവനന്തപുരം: കെ- റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ.രാജൻ. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സർവേസ് ആൻഡ് ബൗണ്ടറീസ് നിയമത്തിന്റെ 6(1) മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ ഭൂമി ക്രയവിക്രയത്തിന് തത്കാലം പ്രശ്‌നമില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
കണ്ണൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് റവന്യു റിക്കവറിക്കായി പ്രത്യേക പാക്കേജ് കൊണ്ടുവരും. 2018 ഒക്ടോബറിലാണ് 4(1) വിജ്ഞാപനം ചെയ്തത്. ഏഴു വർഷക്കാലം പ്രഖ്യാപിക്കപ്പെട്ട തുകയുടെ 12 ശതമാനം വച്ച് ഭൂമി നഷ്ടമായവർക്ക് ലഭിക്കും. ഇത് ലഭിക്കുന്നതോടെ ഇവരുടെ സാമ്പത്തിക പ്രതിസന്ധി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |