ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെ ശരീരഭാരം അത്ഭുതകരമായി കുറഞ്ഞത് മാദ്ധ്യമങ്ങളിൽ ചർച്ചയായതായിരുന്നു. 18 മാസം കൊണ്ടാണ് 208 കിലോഗ്രാം ഭാരമുണ്ടായിരുന്ന അനന്ത് അംബാനിയുടെ 100 കിലോഗ്രാമാണ് കുറഞ്ഞത്. പ്രമുഖ സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറായ വിനോദ് ചന്നയാണ് അദ്ദേഹത്തിനെ ഇതിനായി സഹായിച്ചത്. നിത അംബാനിയുടെ ഫിറ്റ്‌നസ് ട്രെയിനർ കൂടിയാണ് വിനോദ് ചന്ന.
അദ്ദേഹത്തിന്റെ നിർദ്ദേശത്തിനനുസരിച്ച് ഭക്ഷണക്രമവും ജീവിതരീതിയും മാറ്റിയതോടെ നിത അംബാനിയുടെയും 18 കിലോഗ്രാം ശരീരഭാരവും കുറഞ്ഞിരുന്നു. വനിതാ ദിനത്തിൽ നിത അംബാനി തന്റെ വ്യായാമരീതികളും യോഗാ രീതികളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് വിനോദ് ചന്ന കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.അമിത ശരീരഭാരം,ആസ്ത്മ പോലുളള ആരോഗ്യപ്രശ്നങ്ങൾ ജീവിതത്തിൽ എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. എങ്ങനെയാണ് അനന്ത് അംബാനിയുടെ ഇത്തരത്തിലുളള അവസ്ഥയിൽ നിന്ന് ശരീരഭാരം കുറച്ചതെന്ന് നോക്കാം.
ലോകത്തിലെ അതിസമ്പന്നരായ പലരും വിനോദ് ചന്നയുടെ നിർദ്ദേശങ്ങളാണ് ജീവിതരീതിയിൽ പിന്തുടരുന്നത്. തന്റെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകൾ ഒരിക്കൽ വിനോദ് ചന്ന തന്നെ ഒരു ബ്ലോഗിലൂടെ വിവരിച്ചിരുന്നു. 'കുട്ടിക്കാലം മുതൽക്കേ പലകാര്യങ്ങളിലും ഞാൻ കളിയാക്കലുകൾ നേരിടുമായിരുന്നു. അന്നുമുതൽക്കേ തനിക്കും ഒരു ദിവസം വരുമെന്ന ചിന്തയുണ്ടായിരുന്നു. അതിനായുളള കഠിന പരിശ്രമിത്തിലായിരുന്നു ഞാൻ. ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ നൽകിയതോടെ പല മാറ്റങ്ങളും ഉണ്ടാകാൻ തുടങ്ങി.
വലിയ വില കൊടുത്ത് ജിമ്മുകളിൽ പോയി ശരീരം ശ്രദ്ധിക്കാനുളള സാമ്പത്തികസ്ഥിതി ഇല്ലായിരുന്നു. ഞാൻ താമസിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുളള ചെറിയ ജിമ്മിൽൽ വെറും അഞ്ച് രൂപ നൽകിയാണ് പരിശ്രമിച്ചത്.ആ ജിമ്മിൽ മൂന്ന് വർഷം തുടർച്ചയായി പോയി. തുടർന്ന് സൊസൈറ്റി മാനേജറായി പാർട്ട്‌ടൈം ജോലിയും ചെയ്തു. തുടർന്ന് 1994ലാണ് ആദ്യമായി ഫിറ്റ്‌നസ് ട്രെയിനറായി ജോലിയിൽ പ്രവേശിച്ചത്'- അദ്ദേഹം വിവരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |