അടൂർ: കല്യാൺ ജുവലേഴ്സിന്റെ അടൂരിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ചലച്ചിത്രതാരം മംമ്താ മോഹൻദാസ് നിർവഹിക്കും. പുനലൂർ റോഡിലെ പുതിയ ഷോറൂമിൽ വൈവിദ്ധ്യമാർന്ന രൂപകൽപ്പനയിൽ വിപുലമായ ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നത്. വിഷുവിന്റെയും അക്ഷയ തൃതീയയുടെയും ആഘോഷസമയത്ത് അടൂരിലെ പുതിയ ഷോറൂം തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ പറഞ്ഞു. വിവാഹ ആഭരണങ്ങൾക്കായി മുഹൂർത്ത്, കരവിരുതാൽ തീർത്ത ആന്റിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെമ്പിൾ ആഭരണങ്ങളുടെ ശേഖരമായ നിമ, ഗ്ലോ ഡയമണ്ടുകൾ, സോളിറ്റയർ എന്നു തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണനിരയായ സിയ, അൺകട്ട് ഡയമണ്ടുകൾ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകളായ അപൂർവ, വിവാഹ ഡയമണ്ടുകളുടെ ശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളെല്ലാം പുതിയ ഷോറൂമിൽ ലഭ്യമാണ്.
ആഭരണങ്ങൾ വാങ്ങുമ്പോൾ മികച്ച ലാഭം നേടുന്നതിന് ആകർഷകമായ ഓഫറും കല്യാൺ ജൂവലേഴ്‌സിനുണ്ട്. പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ അക്ഷയ തൃതീയ പ്രീബുക്കിംഗ് ഓഫറിലൂടെ ആഭരണങ്ങൾ നേരത്തെ ബുക്ക് ചെയ്ത് സ്വർണ വില വർദ്ധനയിൽ നിന്ന് സംരക്ഷണം നേടാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |