തിരുവല്ല : കുറ്റൂർ പഞ്ചായത്ത് വാർഡ് 9ലെ തൈമറവുംകര 57-ാം അങ്കണവാടിയിലേക്കുള്ള റോഡ് കൈയേറി നിർമ്മാണം നടത്തുന്നതായി പരാതി. തൈമറവുംകര ഹോമിയോ ആശുപത്രിക്ക് സമീപമുള്ള അങ്കണവാടി റോഡാണ് സ്വകാര്യ വ്യക്തി കൈയേറിയത്. നടപ്പാതയായുള്ള റോഡിലേക്ക് ഇറക്കി നിർമ്മാണ പ്രവർത്തനം നടത്തുന്നത് മൂലം കുട്ടികളും പ്രദേശവാസികളും ഉൾപ്പെടെ നടന്നു പോകുവാൻ ബുദ്ധിമുട്ടുകയാണ്. മുമ്പ് ഇതുവഴി ഇരുചക്രവാഹനങ്ങൾക്ക് സുഗമമായി പോകാമായിരുന്നു. ഇപ്പോൾ അതിലും കഴിയാത്ത അവസ്ഥയിലാണ്. നെച്ചാട്ട് കോളനിയിലെ വഴിയാണിത്. മൂന്ന് കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. ഇവരും ഈ വഴിയാണ് ഉപയോഗിക്കുന്നത്. ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് റവന്യു അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പാരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |