കാഞ്ഞങ്ങാട്: മാലിന്യമുക്ത നവ കേരളത്തിനായുള്ള അവസാനഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ കൂട്ടിയിട്ട മാവിൻകൊമ്പുകൾ നീക്കി. നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷ കെ.ലത, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.അഹമ്മദലി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.അനീശൻ, വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.പ്രഭാവതി, ഹൊസ്ദുർഗ് തഹസിൽദാർ പി.ജയപ്രസാദ്, ക്ളീൻ സിറ്റി മാനേജർ ഷൈൻ പി.ജോസ് എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.സരസ്വതി സ്വാഗതം പറഞ്ഞു.കൗൺസിലർമാർ, ജീവനക്കാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ വിവിധ പദ്ധതികളിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |