വൈപ്പിൻ: എടവനക്കാട് ഒൻപതാം വാർഡിൽ മൊത്തം 41 ലക്ഷം രൂപയുടെ മൂരിപ്പാടം നഗർ റോഡ് ടൈൽ വിരിക്കലും പാർശ്വഭിത്തി നിർമ്മാണ പൂർത്തീകരണവും അമൃതം അങ്കണവാടി കെട്ടിട ഉദ്ഘാടനവും കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. എം. എൽ. എ. ഫണ്ടിൽ നിന്ന് 25 ലക്ഷീ രൂപ ചെലവു ചെയ്താണ് മൂരിപ്പാടം നഗർ റോഡ് ടൈൽ വിരിക്കലും പാർശ്വഭിത്തി നിർമ്മാണവും നടത്തിയത്. അമൃതം അങ്കണവാടി കെട്ടിടത്തിന് 16 ലക്ഷം രൂപയും ചെലവാക്കി. മനേഴത്ത് കുഞ്ഞമ്മുവിന്റെയും ഭാര്യ ബീവിയുടെയും സ്മരണയ്ക്കു സമർപ്പിച്ച വസ്തുവിലാണ് അങ്കണവാടി നിർമ്മിച്ചത്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |