വടകര: എസ്.എൻ.ഡി.പി യോഗം ശാഖ പ്രവർത്തനങ്ങൾ സജ്ജീവമാക്കുന്നതിന്റെ ഭാഗമായി മേയ് ഒന്നിന് ടൗൺ ഹാളിൽ നടക്കുന്ന ഗുരുവർഷം 170 കുടുംബ സംഗമത്തിന്റെയും സിനിമ- ടി.വി താരം നിർമ്മൽ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന ആനന്ദരാവിന്റെയും മുന്നോടിയായി എസ്.എൻ.ഡി.പി യോഗം വടകര യൂണിയന് കീഴിലെ ശാഖ ഭാരവാഹികളുടെ യോഗം ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എം.എം ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് മെമ്പർമാരായ ചന്ദ്രൻ ചാലിൽ, റഷീദ് കക്കട്ട്, കൗൺസിലർമാരായ ജയേഷ് വടകര, വിനോദൻ മാസ്റ്റർ, അനിൽ വൃന്ദാവനം, വനിത സംഘം കേന്ദ്രസമിതി അംഗം റീന രാജീവ്, വനിത സംഘം യൂണിയൻ പ്രസിഡന്റ് സുഭാഷിണി സുഗുണേഷ്, സെക്രട്ടറി ഗീത രാജീവ്, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം അനീഷ് കുനിങ്ങാട്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഷൈനിത്ത് അടുക്കത്ത്, സെക്രട്ടറി രജനീഷ് സിദ്ധാന്തപുരം എന്നിവർ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി ഹരിമോഹൻ നന്ദി പറഞ്ഞു. 2024- 25 ൽ മദ്ധ്യപ്രദേശിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച ശ്രീനന്ദ ദിലീപിനെയും (എസ്.എൻ കോളേജ്, കീഴൽ ), നിസ്വാർത്ഥ സേവനത്തിന് നാണുവാഴയിൽ തൂണേരിയെയും 2024 -25 വർഷത്തെ നാടക പ്രതിഭയ്ക്കുള്ള ആഹ്വാൻ സെബാസ്റ്റ്യൻ പുരസ്‌കാരം നേടിയ സുഗുണേഷ് കുറ്റിയിലിനെയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |