പത്തനംതിട്ട : ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുക, മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.കെ.എസ്.ടി.യുവിന്റെ നേതൃത്വത്തിൽ പ്രീ പ്രൈമറി ജീവനക്കാർ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ നടത്തി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എം.അയൂബ് ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുശീൽ കുമാർ, ജില്ലാസെക്രട്ടറി റെജി മലയാലപ്പുഴ, പി.ടി.മാത്യു, ബിനു.എസ്, ഷിനാജ്.എം, ആനി വർഗീസ്, അജിത, രമണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |