തൃശൂർ: സാഹിത്യ അക്കാഡമി 2024ലെ തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് രചനകൾ ക്ഷണിക്കുന്നു. 'എഴുത്തച്ഛന്റെ കാവ്യഭാഷ' എന്നതാണ് വിഷയം. മികച്ച പ്രബന്ധത്തിന് 5,000 രൂപയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. രചനകൾ 30 പേജിൽ കുറയാതെ മലയാളം യൂണിക്കോഡിൽ ടൈപ്പ് ചെയ്തതായിരിക്കണം. കൈയ്യെഴുത്തുപ്രതി സ്വീകരിക്കുന്നതല്ല. ഏതു പ്രായത്തിലുളളവർക്കും രചനകൾ അയയ്ക്കാം. ഒരു തവണ പുരസ്‌കാരം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല. പേരും വിലാസവും ഫോൺ നമ്പറും മറ്റൊരു പേജിൽ എഴുതി പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം. സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി, പാലസ് റോഡ്, തൃശൂർ 680020 എന്ന വിലാസത്തിൽ അയയ്ക്കാം. അവസാന തീയതി 2025 മേയ് 19. ഫോൺ: 0487 2331069, 2333967.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |