ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ രംഗത്ത്. പെെലറ്റുമാർക്കായി വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നുവെന്നാണ് അദ്ദേഹം തന്റെ എക്സ് പേജിൽ കുറിച്ചത്.
'പെെലറ്റുമാരില്ലാത്ത വിമാനത്തിൽ കയറി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. വിമാനത്തിൽ പെെലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്?' എന്നായിരുന്നു ഡേവിഡ് വാർണറുടെ കുറിപ്പ്. എയർ ഇന്ത്യയുടെ ഔദ്യോഗിക എക്സ് പേജിനെ ടാഗ് ചെയ്തായിരുന്നു പരാമർശം. ഡേവിഡ് വാർണറുടെ കുറിപ്പ് ചർച്ചയായതിന് പിന്നാലെ മറുപടിയുമായി എയർ ഇന്ത്യയും രംഗത്തെത്തി.
'പ്രിയപ്പെട്ട വാർണർ, ബംഗളൂരുവിലെ ഇന്നത്തെ മോശം കാലാവസ്ഥ എല്ലാ എയർലെെനുകൾക്കും യാത്രാ തടസത്തിനും കാലതാമസത്തിനും കാരണമായി. ഈ കാരണങ്ങളാൽ നിങ്ങളുടെ വിമാനത്തിലേക്ക് നിശ്ചയിച്ചിരുന്ന ജീവനക്കാർ പുറപ്പെടാൻ വെെകി. നിങ്ങളുടെ ക്ഷമയെ ഞങ്ങൾ അഭിനന്ദിക്കുന്നു',- എന്നായിരുന്നു എയർ ഇന്ത്യയുടെ മറുപടി.
Dear Mr. Warner, today's challenging weather in Bengaluru caused diversions and delays across all airlines. The crew operating your flight was held up on an earlier assignment affected by these disruptions, which led to a delay in departure. We appreciate your patience and thank…
— Air India (@airindia) March 22, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |