വീരധീര ശൂരൻ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചിയാൻ വിക്രമും ടീമും ഇന്ന് തിരുവനന്തപുരത്ത്. വൈകിട്ട് 6ന് ലുലു മാളിൽ ആണ് പ്രൊമോഷൻ. എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ്.യു. അരുൺ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് വീര ധീര ശൂരൻ. വിക്രമിന്റെ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും വീര ധീര ശൂരനെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ഒരു മിനിട്ട് 45 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേേം വിക്രമും എസ്.യു. അരുൺ കുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണ്.എമ്പുരാനൊപ്പം മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ ഇപ്പോൾ ട്രെൻഡിംഗ് ആണ്. തേനി ഇൗശ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു.ജി.കെ. പ്രസന്ന എഡിറ്റിംഗും സി.എസ്. ബാലചന്ദ്രൻ കലാസംവിധാനവും ഒരുക്കുന്നു. എച്ച്.ആർ. പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബുവാണ് വീര ധീര ശൂരൻ നിർമ്മിക്കുന്നത്.അതേസമയം തങ്കലാന് ശേഷം എത്തുന്ന വിക്രം ചിത്രം എന്ന നിലയിൽ വീര ധീര ശൂരൻ വലിയ പ്രതീക്ഷ നൽകുന്നു.പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാൻ വിക്രം, പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായെങ്കിലും ബോക്സ് ഒാഫീസിൽ വേണ്ടത്ര ചലനം സൃഷ്ടിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |