തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ബ്രഹ്മാണ്ഡ ചിത്രമാണ് 'കണ്ണപ്പ'. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, കാജൽ അഗർവാൾ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ രണ്ടാം ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. ടീസർ പുറത്തുവന്നതിന് പിന്നാലെ വൻ ട്രോളുകളുമായി സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. ഇപ്പോഴിതാ ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിലെ അഭിനേതാവായ നടൻ രഘു ബാബു.
കണ്ണപ്പയെ ട്രോളുന്നവർ ശിവന്റെ കോപത്തിന് ഇരയാകുമെന്നും ശിക്ഷിക്കപ്പെടുമെന്നുമാണ് പ്രമോഷൻ പരിപാടിക്കിടെ രഘു ബാബു പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ നടനെതിരെയും ട്രോൾമഴ നിറുകയാണ്. ചിത്രത്തിലെ മോഹൻലാലിന്റെ ഗെറ്റപ്പിനെതിരെയും ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമ്മിക്കുന്നത്. മുകേഷ് കുമാർ സിംഗ് ആണ് സംവിധാനം നിർവഹിച്ചത്. മോഹൻ ബാബു, അർപിത് രംഗ, കൗശൽ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. മോഹന്‍ ബാബുവിന്റെ 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നിവരാണ് നിർമ്മാണം. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് ക്യാമറ ചലിപ്പിക്കുന്നത്. ഏപ്രിൽ 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |