ഗുരുഗ്രാം: ജി.എസ്.എം.എ ബോർഡ് ചെയർമാനായി ഭാരതി എയർടെൽ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഗോപാൽ വിട്ടലിനെ തിരഞ്ഞെടുത്തു. ബോർഡിന്റെ ആക്‌ടിംഗ് ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ, മൊബൈൽ ഹാൻഡ് സെറ്റ്, സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾ എന്നിവയടക്കം ലോകത്തെമ്പാടുമുള്ള ആയിരത്തിലധികം കമ്പനികളുടെ കൂട്ടായ്മയായ ജി.എസ്.എം.എ ബോർഡിന്റെ ചെയർമാൻ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗോപാൽ വിട്ടൽ. ഭാരതി ഗ്രൂപ്പ് ചെയർമാൻ സുനിൽ ഭാർതി മിട്ടലായിരുന്നു ആദ്യ ഇന്ത്യക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |