തൃശൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുഴയ്ക്കൽ, ചിറ്റിലപ്പിള്ളി ക്ഷീര സഹകരണ സംഘങ്ങളിൽ സ്ഥാപിക്കുന്ന മിൽക്ക് എ.ടി.എം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അദ്ധ്യക്ഷനാകും. പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷവും ക്ഷീര സംഘങ്ങൾ ഗുണഭോക്തൃവിഹിതമായി രണ്ട് ലക്ഷവും ചെലവഴിച്ചു. പുഴയ്ക്കൽ, ചിറ്റിലപ്പിള്ളി ക്ഷീരസഹകരണ സംഘങ്ങളിൽ 75 ശതമാനം സബ്‌സിഡിയോടെയാണ് എ.ടി.എം യന്ത്രം സ്ഥാപിക്കുന്നത്. ഗുണമേന്മ ഉറപ്പുവരുത്തി സംഭരിക്കുന്ന പാൽ ശീതീകരിച്ച് എല്ലാ ദിവസവും 24 മണിക്കൂറും സംഘങ്ങളിൽ സ്ഥാപിച്ച മിൽക്ക് എ.ടി.എം വഴി ഉപഭോക്താകൾക്ക് ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |