കൊച്ചി: ടാറ്റ ഐ.പി.എൽ 2025 സീസണിലും വൻസമ്മാനങ്ങളുമായി ജിയോസ്റ്റാറിന്റെ ജനപ്രിയ പ്രവചന മത്സരമായ ജീത്തോ ധൻ ധന ധൻ (ജെ.ഡി.ഡി.ഡി) തുടങ്ങി. തുടർച്ചയായ രണ്ടാം സീസണിലും മൈ11 സർക്കിളാണ് ആരാധകർക്കായുള്ള മത്സരത്തിന്റെ ടൈറ്റിൽ സ്‌പോൺസർ. ജിയോ ഹോട്ട്സ്റ്റാറിൽ ടാറ്റ ഐ.പി.എൽ മത്സരങ്ങൾ കാണുമ്പോൾ തന്നെ തത്സമയം കാഴ്ചക്കാർക്ക് പ്രവചന അടിസ്ഥാനത്തിൽ എളുപ്പത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുളള സൗജന്യ വേദിയാണ് ജീത്തോ ധൻ ധന ധൻ. ആകർഷകമായ സമ്മാനങ്ങളും ബ്രാൻഡ് കൂപ്പണുകളും നേടാനുള്ള അവസരമാണ് വിജയികൾക്ക് ലഭിക്കുക. 2025 ടാറ്റ ഐ.പി.എൽ മത്സരത്തിന്റെ ആദ്യ വാരാന്ത്യത്തിലും ഫൈനലിലും മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ എസ്.യു.വികളാണ് ജിയോസ്റ്റാർ സമ്മാനമായി നൽകുക. 18ാം സീസണിലെ ഓരോ മത്സരത്തിലും ഏറ്റവും ശരിയായ ഉത്തരങ്ങൾ നൽകുന്ന കാണികൾക്ക് സ്മാർട്ട് ടി.വികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മൈക്രോവേവ് ഓവനുകൾ എന്നിവയുൾപ്പെടെ നൂറ് സമ്മാനങ്ങളും നൽകും. കളി കാണുമ്പോൾ ഫോൺ പോർട്രെയിറ്റ് മോഡിൽ പിടിച്ച് ആപ്പിലെ ജീത്തോ ടാബിൽ പോയി ഓരോ ഓവറിനും മുമ്പായി പ്രത്യക്ഷപ്പെടുന്ന ചോദ്യത്തിനാണ് ഉത്തരം നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |