
മുംബയ്: ഉപഭോക്താക്കൾക്കായി 'ഡ്രീം ഡയമണ്ട് സെയിൽ' അവതരിപ്പിച്ച് റിലയൻസ് ജുവൽസ്. ജനുവരി 27 വരെ നീണ്ടുനിൽക്കുന്ന ഓഫറിലൂടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണനാണയങ്ങൾ സമ്മാനമായി ലഭിക്കും. പുതുവർഷാഘോഷങ്ങളും വിവാഹ സീസണും മുന്നിൽക്കണ്ട് ഡയമണ്ട് ആഭരണങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുകയാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഓരോ 25,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോഴും 0.25 ഗ്രാം സ്വർണനാണയം സൗജന്യമായി ലഭിക്കും. കൂടാതെ, 75,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് പണിക്കൂലിയിൽ ഫ്‌ളാറ്റ് 20 ശതമാനം ഇളവും വാഗ്ദാനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |