കൊച്ചി: നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റ്(നബാർഡ്) പ്രതിനിധികൾ പതഞ്‌ജലിയുടെ ഗവേഷണ കേന്ദ്രം സർന്ദർശിച്ചു. ഗ്രാമീണ മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിച്ച് കാർഷിക വരുമാനം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള സാദ്ധ്യതകളാണ് പതഞ്ജലി ഗവേഷണ കേന്ദ്രവുമായി നബാർഡ് പ്രതിനിധികൾ ചർച്ച നടത്തിയത്. പതഞ്‌ജലി ആയുർവേദിന്റെ ചെയർമാനായ ആചാര്യ ബാലകൃഷ്ണ നബാർഡ് സംഘത്തെ സ്വാഗതം ചെയ്തു. കാർഷിക, ഗ്രാമീണ, ആയുർവേദ മേഖലകളിലെ മാതൃക സംസ്ഥാനമായി ഉത്തരാഖണ്ഡ് അതിവേഗം ഉയരുകയാണെന്നും ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |