കൊച്ചി: അസോസിയേഷൻ ഒഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ് ആറാമത് വാർഷിക കോൺഫറൻസ് ഇന്ത്യൻ സൊസൈറ്റി ഒഫ് നെഫ്രോളജി ദേശീയ സെക്രട്ടറി ഡോ.ശ്യാം ബിഹാറി ബൻസാൽ ഉദ്ഘാടനം ചെയ്തു. പഠനശിബിരങ്ങളും വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തി. അസോസിയേഷൻ ഭാരവാഹികളായി ഡോ. മാമ്മൻ എം. ജോൺ (പ്രസിഡന്റ്), ഡോ. അനിൽ മാത്യു (സെക്രട്ടറി), ഡോ. ബിനു ഉപേന്ദ്രൻ (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു കമൽ (ജോയിന്റ് സെക്രട്ടറി), ഡോ.കാർത്തിക് ഗണേഷ് (ട്രഷറർ), ഡോ. ജോർജ് കുര്യൻ, ഡോ.കിഷോർ എസ്. ധരൻ (ഗവേണിംഗ് ബോഡി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |