നാദാപുരം: സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാരുടെയും വേതന വർദ്ധനവിനായി സമരം ചെയ്യുന്ന അങ്കണവാടി ജീവനക്കാരുടെയും ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.പ്രേംദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.മോട്ടി, സി.പവിത്രൻ, കെ.രമേശൻ, പി.സുമലത, പി.കെ.രാമചന്ദ്രൻ, എം.സി.മോഹനൻ, മാമ്പയിൽ ശ്രീധരൻ, എം.പി.ശ്രീധരൻ, എം.സി.വിജയൻ, നിജേഷ് കണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |