കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റി വനിതാ വേദിയുടെ നേതൃത്വത്തിൽ നാളെ പൂക്കാട് കലാലയത്തിൽ വനിതാ തിയറ്റർ ക്യാമ്പ് നടക്കും. നൂറോളം അദ്ധ്യാപികമാർ പങ്കെടുക്കും. പ്രശസ്ത നാടക പ്രവർത്തകൻ മനോജ് നാരായണൻ നേതൃത്വം നൽകും.
സംഭാഷണ മികവ് ,ശരീരഭാഷ, നിരീക്ഷണ പാടവം, വൈകാരിക ക്ഷമത, ചലനക്ഷമത, സ്ത്രീപക്ഷ രാഷ്ട്രീയ പ്രബുദ്ധത തുടങ്ങി വിവിധ മേഖലകളാക്കി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂളിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ്. കെ.എസ്.ടി.എ സബ്ജില്ലാ പ്രസിഡന്റ് പി.പവിന, സബ്ജില്ലാ വനിതാവേദി കൺവീനർ ജാസ്മിൻ ക്രിസ്റ്റബേൽ, സബ് ജില്ലാ എക്സിക്യുട്ടീവ് അംഗം അനില യു.വി, സബ്ജില്ലാ കമ്മറ്റി അംഗം ഷീജ എസ്ആർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |