തളിപ്പറമ്പ്: പ്രസ്‌ഫോറം, ദി പയ്യന്നൂർ ഐ ഫൗണ്ടേഷനുമായി ചേർന്ന് സംഘടിപ്പിച്ച ഇഫ്താർ സംഗമം കണ്ണൂർ റൂറൽ അഡീ. എസ്.പി എം.പി.വിനോദ് ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ, പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രി സി.ഇ.ഒ മകേഷ് അത്തായി, പഞ്ചായത്ത് പ്രസിഡന്റുമാരായ സുനിജ ബാലകൃഷ്ണൻ, ഷീബ, വി.എം.സീന, ശ്രീമതി, നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, പൊതുമരാമത്ത് വകുപ്പ് സ്ഥിരംസമിതി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ, ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപൊയിൽ, തഹസിൽദാർ സജീവൻ, കെ.സന്തോഷ്, ടി.ബാലകൃഷ്ണൻ, ടി.ജനാർദ്ദനൻ, രജനി രമാനന്ദ്, പി.കെ.സരസ്വതി, അള്ളാംകുളം മഹമൂദ്, പി.കെ.സുബൈർ, പി.കെ.മുജീബ്റഹ്മാൻ, കോമത്ത് മുരളീധരൻ, എ.പി.ഗംഗാധരൻ, ഷൈമ പ്രദീപൻ, നഗരസഭ പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം സംസാരിച്ചു. പ്രസിഡന്റ് എം.കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രഞ്ജിത്ത് സ്വാഗതവും പി.കെ.ബൈജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |