കണ്ണൂർ:ബഡ്ജറ്റ് അവതരണ യോഗത്തിനിടെ കൗൺസിൽ ഹാൾ എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെ ഏക അംഗത്തിന്റെയും കടുത്ത പ്രതിഷേധത്തിനും സാക്ഷിയായി. രാവിലെ ഡെപ്യൂട്ടി മേയർ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായാണ് എൽ.ഡി.എഫ് അംഗങ്ങളും ബി.ജെ.പി അംഗവും പ്രതിഷേധവുമായെത്തുകയായിരുന്നു. മുൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലായില്ലെന്ന് ആരോപിച്ച് കൗൺസിൽ ഹാളിന് പുറത്ത് ബി.ജെ.പി പ്രവർത്തകർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. കൗൺസിൽ ഹാളിലേക്ക് കടക്കാനുള്ള ശ്രമം പൊലിസ് തടഞ്ഞു. ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബജറ്റ് സമ്മേളനത്തിലേക്ക് കടക്കുന്നതിനിടെ ബി.ജെ.പി കൗൺസിലർ വി.കെ.ഷൈജു മേയറുടെ ചേംബറിന് മുന്നിൽ പ്ലാക്കാർഡ് ഉയർത്തിയും പ്രതിഷേധിച്ചു.ഡെപ്യൂട്ടി മേയറുടെ മുന്നിൽ നിലയുറപ്പിച്ച ഷൈജുവിനെ യു.ഡി.എഫ് അംഗങ്ങൾ ബലമായി പിടിച്ച് മാറ്റിയത് സംഘർഷത്തിന്റെ വക്കോളമെത്തിച്ചു. കോർപ്പറേഷനിലെ അഴിമതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ചൂണ്ടിക്കാട്ടി ബഡ്ജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ സി.പി.എം അംഗം ടി.രവീന്ദ്രനും പ്രതിഷേധമുയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |