ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ 29ന് രാവിലെ ആരംഭിക്കും. 4 ന് നടതുറപ്പ്, നിർമാല്യ ദർശനം. തുടർന്ന് ശാസ്താവിന് 108 കരിക്കഭിഷേകം. 5.15 ന് ചുറ്റുവിളക്കും രാവിലെ 8ന് നെയ് സമർപ്പണവും ആരംഭിക്കും. ദേശക്കാരുടെ സമർപ്പണം ഉൾപ്പെടെ മൂന്ന് ചുറ്റുവിളക്കുകൾ സമ്പൂർണ്ണ നെയ് വിളക്കായാണ് നടത്തുന്നത്. പൂരം വരെയുള്ള ദിവസങ്ങളിൽ ശാസ്താവിന്റെ നടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. പതിമൂന്ന് ദിവസങ്ങളിലായി 23 ചുറ്റുവിളക്കുകൾ തെളിയും. ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂരം പങ്കാളി ക്ഷേത്രങ്ങളിലേക്ക് 30 ന് നെയ്യ് സമർപ്പിക്കും. കളഭാഭിഷേകവും 30ന് നടക്കും. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |