ആലപ്പുഴ: കളക്ടറേറ്റിൽ ജാതി വിവേചനം നേരിട്ടെന്ന് പരാതി ഉന്നയിച്ച പട്ടികജാതി വിഭാഗക്കാരനായ ടി.രഞ്ജിത്തിനെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ ഓഫീസ് അസിസ്റ്റന്റായി സ്ഥാനം മാറ്റി. ഇന്ന് മുതൽ പുതിയ ചുമതലയിലാണ് ജോലി ചെയ്യേണ്ടത്. ഏറെക്കാലമായി രാത്രികാല ഡ്യൂട്ടി നിർവഹിക്കുന്ന ചൗകിദാറായ രഞ്ജിത്ത് നേരിടുന്ന അസൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളുടെ പരിമിതികളും കണക്കിലെടുത്താണ് നടപടിയെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. ഇലക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന എൻ.ആർ.ബിനീഷിനെയാണ് രഞ്ജിത്തിന് പകരം ചൗകിദാറായി നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |