തിരുവനന്തപുരം: എമ്പുരാന്റെ മേക്കിംഗിനെക്കുറിച്ച് പറയുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിക്കാൻ ആലോചനയുണ്ടെന്ന് പൃഥ്വിരാജ്. 'എമ്പുരാന്റെ മേക്കിംഗ് വെല്ലുവിളി നിറഞ്ഞതായിരുന്നു. നാലിലധികം രാജ്യങ്ങളിലാണ് എമ്പുരാൻ ഷൂട്ട് ചെയ്തത്. ഒരുപാട് ഫിലിം മേക്കേഴ്സിന് ഈ ഡോക്യുമെന്ററി സഹായകമാകും. അവർക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങൾ മനസിലാക്കാനാകും. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാമെന്നൊക്കെ അവർക്ക് അതിലൂടെ മനസിലാക്കാനാകും". പൃഥ്വിരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |