കോട്ടയം : ചർച്ചയ്ക്ക് തയ്യാറാണെന്ന പാത്രിയർക്കീസ് വിഭാഗം കാതോലിക്കായുടെ നിലപാട് സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ മാദ്ധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പൊലീത്ത. ആരോട് ക്ഷമിച്ചാലും ദേവലോകത്തെ കാതോലിക്കയോട് ക്ഷമിക്കില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ നാവിൽ നിന്ന് തന്നെ സമാധാനത്തിന്റെ സ്വരമുയർന്നത് നന്നായി. ആത്മാർത്ഥതയോടെയാണ് പറഞ്ഞതെങ്കിൽ മലങ്കരയിൽ സമാധാനമുണ്ടാകും. കേസുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവർ ഈ കേസുകൾക്കെല്ലാം തുടക്കം കുറിച്ചത് ആരാണെന്നത് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |