തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തിയ റംസാൻ റിലീഫിന്റെ സമാപന സമ്മേളനത്തോട് നടന്ന റിലീഫ് വിതരണം ഓർത്തഡോക്സ് അധിപൻ ഡോ.ഗബ്രിയേൽ മാർഗറിയോസ് മെത്രോപോലീത്ത നിർവഹിച്ചു.എം.എസ്.ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ,ഇമാം അമീനുദ്ദീൻ ബാക്കവി,ബഷീർബാബു,വിഴിഞ്ഞം ഹനീഫ്,എം.എ.ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.റിലീഫ് കമ്മിറ്റി കോർഡിനേറ്റർ ബീമാപള്ളി സക്കീർ സ്വാഗതവും എ.എൽ.എം.കാസിം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |