കോഴിക്കോട്: ജിലാ സപോർട്‌സ് കൗൺസിലും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി കായിക കോൺക്ലേവ് സംഘടിപ്പിക്കുന്നു. ഏപ്രിൽ അഞ്ചിന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയാണ് കോൺക്ലേവ്. കായിക രംഗത്തെ 'കുതിപ്പും കിതപ്പും ' വിഷയത്തിൽ വിദഗ്ദ്ധർ സംസാരിക്കും. രാവിലെ 10ന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ പ്രസിഡന്റ് യു ഷറഫലി മുഖാതിഥിയാവും. കായികതയിൽ എന്നും മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. തിരിഞ്ഞ് നോക്കിയാൽ നേട്ടങ്ങൾ നിരവധി കാണാം. പക്ഷേ വർത്തമാനകാല ദേശീയ കായിക ലോകത്ത് മറ്റ് സംസ്ഥാനങ്ങളുടെ കുതിപ്പിനൊപ്പം അതേ വേഗതയിൽ സഞ്ചരിക്കാൻ നമുക്ക് കഴിയുന്നുണ്ടോ..?നേട്ടങ്ങളും കോട്ടങ്ങളും പ്രശ്‌നങ്ങളും ചർച്ച ചെയ്യുകയാണ് കോൺക്ലേവ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |