കുറ്റിക്കാട്ടൂർ: ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പൈങ്ങോട്ടുപുറം വെസ്റ്റ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ .എം. എ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ അരീപ്പുറം അദ്ധ്യക്ഷത വഹിച്ചു. കെ .പി കോയ, കെ ബഷീർ, കെ .പി സൈഫുദ്ദീൻ, സമീറ അരീപ്പുറം, ജി.കെ ഉബൈദ്, കെ .പി അബ്ബാസ്,കെ. സക്കീർ , എൻ .എം അൽത്താഫ് അഹമ്മദ്, സി.പി.ശിഹാബ്, എൻ.ശർഷാദ്, കെ.പി.ഷംസുദ്ദീൻ ,സി.പി. അബ്ദുറഹിമാൻ,സഹൽ മിൻഹാജ് എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ജനറൽ സെക്രട്ടറി എം എ റാസിക് സ്വാഗതവും സലാം അരീപ്പുറം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |