വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ തലമുറ സംഗമം സംഘടിപ്പിച്ചു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.മുരളി അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.സോമസുന്ദരൻ, ജയന്തി പ്രകാശൻ,
രജനി സുധാകരൻ, പഞ്ചായത്തംഗങ്ങളായ ലളിത നാരായണൻ, കെ.ചന്ദ്രശേഖരൻ, സി.ഡി.എസ് ചെയർപേഴ്സൺ
രജനി മണികണ്ഠൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ വായ്പ പദ്ധതികളുടെ വിതരണവും കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |