ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞത്തിന്റെ നോട്ടീസ് പ്രകാശനവും കൂപ്പൺ വിതരണോദ്ഘാടനവും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം.എൽ.എ നോട്ടീസ് പ്രകാശനവും, കൂപ്പൺ വിതരണം നഗരസഭാ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരനും നിർവഹിക്കും. രമ്യാ ഗ്യാസ് ഏജൻസി ഉടമ മോഹനൻ കൂപ്പൺ സ്വീകരിക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സുരേഷ് പരമേശ്വരൻ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞം വിശദീകരിക്കും. വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ സ്വാഗതവും, പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.ഡി.രമേശൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |