പത്തനംതിട്ട : കേരള നദ് വത്തുൽ മുജാഹിദീൻ ജില്ലാ കമ്മിറ്റിയുടെയും പത്തനംതിട്ട സലഫി മസ്ജിദിന്റെയും ആഭിമുഖ്യത്തിൽ പത്തനംതിട്ട ടൗൺ സ്ക്വയറിൽ ഈദ് ഗാഹ് നടന്നു. നമസ്കാരത്തിനും ഉൽബോധന പ്രസംഗത്തിനും അബ്ദുൽ റഷീദ് മൗലവി നേതൃത്വം നൽകി. നാടിന്റെ സ്വാതന്ത്യവും ഭരണഘടനാമൂല്യങ്ങളും ഉയർത്തിപ്പിടിച്ച്, മാനവരാശിയുടെ ഉന്നതിക്കായി പ്രവർത്തിക്കണമെന്നും ഖുർ ആൻ അനുശാസിക്കും വിധം ഉത്തമ സമുദായമായി വിശ്വാസികൾ മറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും വർഗീയതയ്ക്കും തീവ്രവാദത്തിനും ലഹരിക്കുമെതിരെ ഒരോ പൗരനും ഉണർന്ന് പ്രവർത്തിക്കേണ്ടതാണെന്നും അബ്ദുൽ റഷീദ് മൗലവി പറഞ്ഞു. പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |