മുഹമ്മ: കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു് ഗ്രാമീണ ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല ഫുട്ബോൾ പരിശീലനം കാവുങ്കൽ ദേവീക്ഷേത്ര മൈതാനിയിൽ ആരംഭിച്ചു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 2ാം വാർഡംഗം എസ് ദീപു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സുയമോൾ വിശിഷ്ടാതിഥിയായി. കുട്ടനാട് ബിൽഡേഴ്‌സ് സി ഇ ഒ ആന്റണി ജോസഫ് ജേഴ്‌സി പ്രകാശനം ചെയ്തു. കേരള ബീച്ച് ഫുട്ബോൾ ക്യാപ്റ്റൻ ലെനിൻ മിത്രൻ, ഗ്രാമീണ വായനശാല പ്രസിഡന്റ് സുമേഷ് കെ.എസ്,ക്ലബ് ഭാരവാഹികളായ അനിൽകുമാർ കോതർകാട്, ഗിരീഷ് കൊല്ലംപറമ്പ്, എൻ.എസ്. സോജുമോൻ, എം. എം. ജോഷി. ദേവരാജൻ,സുജിത് കെ.ജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |